കളക്ടറേറ്റ് ധർണ്ണ

കളക്ടറേറ്റ് ധർണ്ണ
കളക്ടറേറ്റ് ധർണ്ണ

ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ്ണ പ്രസിഡൻറ് ശ്രീ അനിൽകുമാർ എസ്സിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു .ജില്ലാ സെക്രട്ടറി ശ്രീമതി അരുണ  സ്വാഗതമാശംസിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ വി ഡി ജയകുമാർ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ R.ജയകുമാർ ,എൻജിനീയർ അനിൽ.M.R എഞ്ചിനീയർ  തൃദീപ് കുമാർ, ശ്രീദേവി രാജു എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ട്രഷറർ ശ്രീ പ്രകാശ് നന്ദി പറഞ്ഞു.

സംസ്ഥാനത്തെ കെട്ടിട നിർമ്മാണ മേഖലയെ സംരക്ഷിക്കുന്നതിന് ക്വാറി / ക്രഷറർ ഉടമസ്ഥരുടെ തീവട്ടി കൊള്ളയ്ക്ക്   തടയിടുന്നതിനും പ്രാദേശിക ബിൽഡിംഗ് മെറ്റീരിയലുകൾ ( പ്രകൃതി വിഭവങ്ങൾ വില നിർണയിക്കുന്നതിന്  ജില്ലാ കളക്ടർ അധ്യക്ഷനായി )ഒരു വില നിർണയ സമിതി രൂപീകരിക്കണം എന്നും ആവശ്യം ഉന്നയിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് 10 /4 /2023 മുതൽ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് പത്തിരട്ടിയും അതിനുമുകളിലും വർധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. പഞ്ചായത്തുകളിൽ 100 ചതുരശ്ര മീറ്റർ വീടിന് 350 രൂപ അടച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 5000 രൂപയായി വർധിച്ചിരിക്കുകയാണ്. 400 ചതുരശ്ര മീറ്റർ വീട് നിർമിക്കാൻ 2800 രൂപ അടച്ചിരുന്ന സ്ഥാനത്ത് അറുപതിനായിരം രൂപ അടയ്ക്കണം. അതായത് 12 ഇരട്ടി വർദ്ധിപ്പിച്ചിരിക്കുന്നു . മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ഇതിനേക്കാൾ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് പൊതുസമൂഹത്തിന് താങ്ങാൻ ആകാത്ത വർദ്ധനവാണ് .നിർമ്മാണ മേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാരിൻറെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. കളക്ടർക്ക് നിവേദനവും നൽകി


up