കലക്ട്രേറ്റ് ധർണ്ണ 202 നവംബർ 8
നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വില കയറ്റത്തിനെതിരെ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി 14 ജില്ലകളിലും നടത്തിയ ധർണ്ണ സമരത്തിനോട് അനുബന്ധിച്ച് ആലപ്പുഴ ജില്ല കളക്ടറേറ്റ് ധർണ്ണ. ധാരണയ്ക്ക് മുന്നോടിയായി ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നും കളക്ടറേറ്റിലേക്ക് നടന്ന ലെൻസ് അംഗങ്ങളുടെ വൻപിച്ച പ്രകടനവും ഉണ്ടായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ.വി.ഡീ ജയകുമാർ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻറ് ശ്രീ അനിൽകുമാർ. എസ് അധ്യക്ഷത വഹിക്കുകയും ജില്ലാ സെക്രട്ടറി ശ്രീമതി അരുണറ്റി സ്വാഗതം പറയുകയും സംസ്ഥാന സമിതി അംഗങ്ങൾ സമരത്തിന് അഭിവാദ്യങ്ങൾ അറിയിച്ചു.. വൈസ് പ്രസിഡന്റുമാർ ജോയിൻ സെക്രട്ടറിമാർ വിവിധ ഏരിയകളിലെ പ്രസിഡന്റുമാർ സെക്രട്ടറിമാർ എന്നിവരും അഭിവാദ്യമർപ്പിച്ചു. . ജില്ലാ ട്രഷറർ ശ്രീ പ്രകാശ് നല്ലോട്ടിൽ നന്ദി രേഖപ്പെടുത്തി സംസ്ഥാന സമിതിയിൽ നിന്നും നിർദ്ദേശിച്ചത് പോലെ ജില്ലാ കളക്ടർ ശ്രീ വി. ആർ കൃഷ്ണതേജയ്ക്ക് നിവേദനം നൽകി.
Read More